പേപ്പറും പെന്നും എഴുത്തും കുന്തവും

Published on Feb 2, 2024

കമ്പ്യൂട്ടറിൽ മലയാളം എഴുതാനുള്ള കെണികൾ ഇറങ്ങി കാലം കുറെ ആയെങ്കിലും , ഞാൻ ഒരു മലയാളം കീബോർഡ് ഇഷ്ടപെട്ട് ഉപയോഗിച്ച് തുടങ്ങിയത് ഈ അടുത്ത ആണ്. വാട്ട്സാപ്പിൽ എനിക്ക് ആൾക്കാർ മലയാളം മെസേജുകൾ അയക്കുമ്പോൾ ആണ് , എനിക്ക് മലയാളം ടൈപ്പ് ചെയ്യാനുള്ള ആവശ്യം വന്നത്. iOS സെറ്റിംഗ്സ് എടുത്ത് നോക്കിയപ്പോൾ അതിൽ transiletaration keyboard ഉണ്ട് . ഉപയോഗിച്ച് നോക്കിയപ്പോൾ കൊള്ളാം.

ചെറിയ വാട്സാപ്പ് സന്ദേശങ്ങൾക്ക് ധാരാളം ആയിരുന്നെങ്കിലും, ഇന്ന് ഈ ബ്ലോഗ് പോസ്റ്റ് ടൈപ്പ് ചെയ്തു വരുമ്പോൾ നല്ല സുഖകുറവ് ഉണ്ട്. ഞാൻ ചിന്തിക്കുന്ന വേഗത്തിൽ ടൈപ്പ് ചെയ്താൽ ഏകദേശം ഇങ്ങനെ ഇരിക്കും:

പെട്ടന്നു ഒരു ഉപനയാസം എഴുതാൻ പറഞ്ഞാൽ , നമ്മക്ക് ഉപയോഗിക്കാവുന്ന ഒരു വിഷയം ആണ് “എങ്ങനെ ചായ ഉണ്ടാക്കാം “. ചായ ഉണ്ടാക്കുന്നത് ഒരു ലളിതമായ പണി ആണെങ്കിലും, മോനിൽ അതികം സ്റ്റെപ്സ് ഇതിൽ ഉണ്ട്. അത് കൊണ്ട് തന്നെ, കുറച്ചൊക്കെ എഴുതി പൊലിപ്പിക്കാൻ ഉള്ള വക ചായ ഉണ്ടാകുന്ന വജിയിൽ കിട്ടും.

ചറ പറ അക്ഷര തെറ്റാണ് .

ഇനി നേരെ എഴുതണമെങ്കിൽ, ഏകദേശം എല്ലാ പ്രാവശ്യവും നമ്മൾ ഇങ്ങനെ തിരുത്ത് തിരഞ്ഞെടുത്ത് മുമ്പോട്ട് പോകണം.

ഞാൻ ഇനി മുകളിലെ വരികൾ, ChatGPT , Google Bard തുടങ്ങിയ AI ചാത്തൻമാരുടെ അടുത്ത് കൊടുത്ത് നോക്കട്ടെ.

Chat GPT

Assume you are a malayalam teacher. Correct the mistakes in the following text, and reply me with the corrected text

പെട്ടന്നു ഒരു ഉപനയാസം എഴുതാൻ പറഞ്ഞാൽ, നമ്മക്ക് ഉപയോഗിക്കാവുന്ന ഒരു വിഷയം ആണ് “എങ്ങനെ ചായ ഉണ്ടാക്കാം”. ചായ ഉണ്ടാക്കുന്നത് ഒരു ലളിതമായ പണി ആണെങ്കിലും, മോനിൽ അതികം സ്റ്റെപ്സ് ഇതിൽ ഉണ്ട്. അത് കൊണ്ട് തന്നെ, കുറച്ചൊക്കെ എഴുതി പൊലിപ്പിക്കാൻ ഉള്ള വക ചായ ഉണ്ടാകുന്ന വജിയിൽ കിട്ടും. Google Bard Correct spelling mistakes in these : പെട്ടന്നു ഒരു ഉപനയാസം എഴുതാൻ പറഞ്ഞാൽ, നമ്മക്ക് ഉപയോഗിക്കാവുന്ന ഒരു വിഷയം ആണ് “എങ്ങനെ ചായ ഉണ്ടാക്കാം”. ചായ ഉണ്ടാക്കുന്നത് ഒരു ലളിതമായ പണി ആണെങ്കിലും, മോനിൽ > അതികം സ്റ്റെപ്സ് ഇതിൽ ഉണ്ട്. അത് കൊണ്ട് തന്നെ, കുറച്ചൊക്കെ എഴുതി പൊലിപ്പിക്കാൻ ഉള്ള വക ചായ ഉണ്ടാകുന്ന വജിയിൽ കിട്ടും.

തീർച്ചയായും! താഴെ നിങ്ങൾക്ക് നൽകിയിരിക്കുന്ന വാചകത്തിലെ തെറ്റുകൾ തിരുത്തിയിരിക്കുന്നു:

പെട്ടെന്ന് ഒരു ഉപന്യാസം എഴുതാൻ പറഞ്ഞാൽ, നമുക്ക് ഉപയോഗിക്കാവുന്ന ഒരു വിഷയം ആണ് “എങ്ങനെ ചായ ഉണ്ടാക്കാം”. ചായ ഉണ്ടാക്കുന്നത് ഒരു ലളിതമായ ജോലി ആണെങ്കിലും, മൊത്തത്തിൽ അതിൽ ധാരാളം ഘട്ടങ്ങൾ ഉണ്ട്. അതുകൊണ്ട് തന്നെ, ചായ ഉണ്ടാക്കുന്ന രീതിയിൽ കുറച്ചൊക്കെ എഴുതി പരിഷ്കരിക്കാൻ വക ലഭിക്കും.

തിരുത്തിയ വാക്കുകൾ:

പെട്ടന്നു -> പെട്ടെന്ന് മോനിൽ -> മൊത്തത്തിൽ വജിയിൽ -> രീതിയിൽ കൂടാതെ, താഴെപ്പറയുന്ന ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കാവുന്നതാണ്:

“ഒരു ഉപന്യാസം എഴുതാൻ പറഞ്ഞാൽ” എന്ന വാചകം അല്പം അനൗപചാരികമാണ്. “ഒരു ഉപന്യാസം എഴുതാൻ ആവശ്യപ്പെട്ടാൽ” എന്ന് എഴുതാം. “ലളിതമായ പണി” എന്നതിന് പകരം “ലളിതമായ ജോലി” എന്ന് എഴുതാം. “അതികം സ്റ്റെപ്സ്” എന്നതിന് പകരം “ധാരാളം ഘട്ടങ്ങൾ” എന്ന് എഴുതാം. “കുറച്ചൊക്കെ എഴുതി പൊലിപ്പിക്കാൻ ഉള്ള വക” എന്ന വാചകം വ്യക്തതയോടെ എഴുതാം. ഉദാഹരണത്തിന്, “ചായ ഉണ്ടാക്കുന്ന രീതി വിശദമായി വിവരിക്കാൻ അവസരം ലഭിക്കും” എന്ന് എഴുതാം. ഈ തിരുത്തലുകളും നിർദ്ദേശങ്ങളും ഉപയോഗിച്ച് നിങ്ങളുടെ ഉപന്യാസം കൂടുതൽ മികച്ചതാക്കാൻ കഴിയും.